NEWS UPDATE

6/recent/ticker-posts

ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ശാരദ ഹൈസ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]


പിതാവ് ഓസ്‌ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികൾക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് സുഹൃത്തുക്കൾക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങികയായിരിന്നു.

തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വീട്ടുകാർ പരാതി നൽകാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.

Post a Comment

0 Comments