ഉദുമ: പാക്യാര മുഹ്യുദ്ദീൻ ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി ഖത്തറിലെ വ്യവസായി ഖത്തർ ലത്തീഫ് ഹാജി മാതാപിതാക്കളായ മർഹും തളങ്കര മുഹമ്മദ്, മർഹമത്ത് സുലൈഖ ഹജ്ജുമ്മ എന്നിവരുടെ പേരിൽ ഈച്ചിലിങ്കാലിലുള്ള ഉദുമ ഇസ്ലാമിയ എഎൽപി സ്കൂളിനു സമീപം നിർമ്മിച്ചു നൽകുന്ന അപ്പാർട്ട്മെൻ്റിന് ജേഷ്ഠ സഹോദരൻ മൊയ്തീൻ കുഞ്ഞി ഹാജി പാക്യാര കുറ്റിയടിച്ചു.[www.malabarflash.com]
ഹാഫിള് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി പ്രാർത്ഥന നടത്തി. പാക്യാര ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഷാഹുൽ ഹമീദ് ദാരിമി ചൗക്കി, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഹാജി ലബ്ബക്ക,ജനറൽ സെക്രട്ടറി എസ്എ മുനീർ, ബഷീർ പാക്യാര, അബ്ബാസ് കണ്ണോത്ത്, സലീം ബദരിയ, ഇകെ അബ്ദുള്ള, പിഎം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുൽ നാസർ കുന്നിൽ,അബ്ബാസ്, മുഹമ്മദ് കുഞ്ഞി, പി അസീസ്, അബ്ദുള്ള കുഞ്ഞി,മുഹമ്മദ് കുഞ്ഞി,സമീർ, ഷരീഫ്, അസർ ബദരിയ നഗർ,ഹാരിസ് പാക്യാര, ഖാലിദ് മൗലവി ചെർക്കള, മൊയ്തു മൗലവി,ഫൈസൽ ഫുർഖാനി എന്നിവർ സംബ ന്ധിച്ചു.
പത്തായിരം സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിൽ നിർമ്മിക്കുന്ന അപ്പാർട്ട്മെൻ്റിന് രണ്ട് കോടി രൂപയാണ് ചിലവ്.
0 Comments