കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തിൽ നിന്നും ഉടമസ്ഥന് പണം നൽകിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് നാളികേരം ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയി.
പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ചേരാനല്ലൂരിൽ നിന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകൾ നിലവിലുണ്ട്.
എസ്.എച്ച്.ഒ എൽ. അനിൽകുമാർ, എസ്.ഐ ഒ.വി. റെജി, എ.എസ്.ഐ പി.എ. ഇക്ബാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് അഷറഫ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
0 Comments