Top News

സ്കാനിങ്ങിനെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യം പകർത്തി; റേഡിയോഗ്രഫർ അറസ്റ്റിൽ

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിക്കു സമീപത്തുള്ള സ്കാനിങ് സെന്ററിൽ സ്കാനിങ്ങിന് എത്തിയ യുവതി വസ്ത്രം മാറുന്നതിന്റെ ദൃശ്യം പകർത്തിയ റേഡിയോഗ്രഫർ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ ചിതറ മടത്തറ നിതീഷ് ഹൗസിൽ അൻജിത്ത് (24) ആണ് അറസ്റ്റിലായത്. സ്കാനിങ് സെന്ററിൽ എംആർഐ സ്കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് കേസ്.[www.malabarflash.com]


സംശയം തോന്നിയ യുവതി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൻജിത്ത് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്.

സംഭവത്തിൽ പ്രതിഷേധിച്ച് അടൂരിലെ സ്കാനിങ് സെന്ററിന് മുന്നിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാപനത്തിലേക്ക് കരി ഓയിൽ ഒഴിച്ചു.

Post a Comment

Previous Post Next Post