മലപ്പുറം: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്.[www.malabarflash.com]
കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.
0 Comments