വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയും സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയുകയായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും നോട്ടുകള്‍ ആണെന്ന് തിരിച്ചറിയുകയും വിലാസിനിയെ അറസ്റ്റ്് ചെയ്യുകയുമായിരുന്നു
ഇവരുടെ പക്കല്‍ നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ഇവരുടെ പക്കല്‍ നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടര്‍ന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്ന് മകള്‍ കൂടി ഉള്‍പ്പെടുമെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇവര്‍ ഇപ്പോള്‍ വാടയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും 200 രൂപയുടെ ഏഴ് വ്യാജനോട്ടുകളും 100 രൂപയുടെ നാല് വ്യാജ് നോട്ടുകളും 10 രൂപയുടെ എട്ട് വ്യാജ നോട്ടുകളും പൊലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും പ്രിന്ററും സ്‌കാനറും പോലീസ് കണ്ടെടുത്തു.
ഗൂഗിളില്‍ നിന്നുമാണ് വ്യാജകറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായി. വ്യാജ കറന്‍സി ഉണ്ടാക്കിയതിന് ശേഷം അമ്മയുടെ കയ്യില്‍ കൊടുത്തുവിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

0 Comments