NEWS UPDATE

6/recent/ticker-posts

ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്; ഷാര്‍ജയില്‍ അഞ്ചംഗ സംഘം പിടിയില്‍

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ ബാങ്ക് ജീവനക്കാരെന്ന വ്യാജേന സാമ്പത്തിക തട്ടിപ്പ് നടത്തിയ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാര്‍ ചമഞ്ഞ് താമസക്കാരെ ഫോണ്‍ വിളിച്ച് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത സംഘത്തെ ഷാര്‍ജ പോലീസിന്റെ സിഐഡി വിഭാഗമാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും ഇല്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും ഫോണ്‍ വിളിച്ച് പറഞ്ഞ ഇവര്‍ അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യുന്നതിനായി വിവരങ്ങള്‍ ആവശ്യപ്പെട്ടു. ബാങ്ക് ജീവനക്കാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ അക്കൗണ്ട് ഉടമകളെ ഫോണ്‍ വിളിച്ചത്. തട്ടിപ്പാണെന്ന് അറിയാതെ വിവരങ്ങള്‍ കൈമാറിയവരുടെ പണമാണ് നഷ്ടപ്പെട്ടത്. പണം നഷ്ടമായവര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ സിഐഡി സംഘം പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. സാമ്പത്തിക തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Post a Comment

0 Comments