NEWS UPDATE

6/recent/ticker-posts

ബിഗ് ടിക്കറ്റിലൂടെ പ്രവാസി ഹോട്ടല്‍ ജീവനക്കാരന് രണ്ട് കോടി രൂപയുടെ സമ്മാനം

അബുദാബി: മലയാളികളടക്കം നിരവധിപേര്‍ക്ക് വന്‍തുകയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി  ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ ആദ്യ പ്രതിവാര ഇ നറുക്കെടുപ്പില്‍ വിജയിയായി പ്രവാസി.[www.malabarflash.com] 

ആഴ്ചതോറും നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനം നേടി ജീവിതം മാറ്റിമറിക്കാനുള്ള അവസരമാണ ബിഗ് ടിക്കറ്റിലൂടെ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഇന്ത്യക്കാരനായ മഗേഷ് അത്തം ആണ് ഈ മാസത്തെ ആദ്യ പ്രതിവാര ഇ-നറുക്കെടുപ്പില്‍ വിജയിച്ചത്.

കഴിഞ്ഞ ആറു വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന മഗേഷ്, ഫുജൈറയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്. ഫുജൈറയിലാണ് നിലവില്‍ അദ്ദേഹം താമസിക്കുന്നതും. ഒരു സുഹൃത്തില്‍ നിന്നാണ് മഗേഷ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി 10 സുഹൃത്തുക്കളുമായി ചേര്‍ന്ന് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് വരികയാണ്. ഒടുവില്‍ നവംബര്‍ 10ന് മേഗഷിനെ തേടി സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ എത്തി. 

ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റ് വാങ്ങിയ അദ്ദേഹത്തിന് ലഭിച്ച സൗജന്യ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. സമ്മാനാര്‍ഹനായതില്‍ അതിയായ സന്തോഷം അറിയിച്ച മഗേഷ് തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്ന് പറഞ്ഞു. ഇനിയും വിജയിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. 

ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ പ്രയോജനപ്പെടുത്തി അതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിപ്പിക്കാന്‍ അദ്ദേഹം മറ്റ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളെ കൂടി പ്രോത്സാഹിപ്പിക്കുകയാണ്.

Post a Comment

0 Comments