Top News

വിവാഹ റിസപ്ഷന്‍ ഗാനമേളക്കിടെ അതിക്രമം, ഗായികയുടെ ടോപ്പ് വലിച്ചു കീറി; യുവാവ് അറസ്റ്റില്‍

കായംകുളം: വിവാഹ റിസപ്ഷനോടനുബന്ധിച്ചുള്ള ഗാനമേളക്കിടെ ഗായികയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ കായംകുളം മികാസ് കൺവെൻഷൻ സെന്‍ററില്‍ വിവാഹ സൽക്കാരത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിക്കിടെ സ്റ്റേജിൽ കയറി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും പാട്ടുപാടി കൊണ്ടിരുന്ന എറണാകളം സ്വദേശിയുടെ ഭാര്യയും പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.[www.malabarflash.com]


യുവതി ധരിച്ചിരുന്ന ടോപ്പ് വലിച്ചു കീറി വിവസ്ത്രയാക്കുകയും ചെയ്ത കേസില്‍ പ്രതിയായ കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ കൃഷണ കൃപ പുതിയിടം വീട്ടിൽ പ്രകാശ് മകൻ ദേവനാരായണൻ (29) ആണ് പോലീസിന്‍റെ പിടിയിലായത്. 

ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് പോയി രക്ഷപ്പെട്ട പ്രതിയെ മികാസ് കൺവെൻഷൻ സെന്‍ററിന് സമീപം റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കായംകുളം ഡിവൈഎസ്പി. അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, ഷാഹിന, പൊലീസുകാരായ ബിനുമോൻ , കണ്ണൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Post a Comment

Previous Post Next Post