NEWS UPDATE

6/recent/ticker-posts

പെരിന്തല്‍മണ്ണയില്‍ വാഹനാപകടം; രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണ അമ്മിനിക്കാട് കൊടികുത്തിമല റോഡില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.എസ്എഫ്‌ഐ മുന്‍ പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി അംഗം അക്ഷയ് (19), എസ്എഫ്‌ഐ പെരിന്തല്‍മണ്ണ നോര്‍ത്ത് ലോക്കല്‍ ജോയിന്റ് സെക്രട്ടറി ശ്രേയസ് (21) എന്നിവരാണ് മരിച്ചത്.[www.malabarflash.com] 

പെരിന്തല്‍മണ്ണ സ്വദേശി വള്ളൂരാന്‍ നിയാസിനെ (19) പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വി. രമേശന്റെ മകനാണ് അക്ഷയ്. പെരിന്തല്‍മണ്ണ കാവുങ്ങല്‍ വീട്ടില്‍ ബിന്ദുവിന്റെ മകനാണ് ശ്രേയസ്.

Post a Comment

0 Comments