Top News

കൊല്ലം സ്വദേശി ഉദുമയില്‍ കാറിടിച്ച് മരിച്ചു

ഉദുമ: കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ കഴിഞ്ഞ രാത്രി കാറിടിച്ച് ചികിത്സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു.കൊല്ലം പോരുവഴി കമ്പലാടി ചിറയിൽ പുത്തൻ വീട്ടിൽ സജീവ് റാവൂത്തർ (43) ആണ് മരിച്ചത്.[www.malabarflash.com]


കഴിഞ്ഞ ഒൻപത് വർഷമായി ഉദുമ പള്ളത്തെ ലോഡ്ജിൽ താമസിച്ച് വീടുകളിലും സ്ഥാപനങ്ങളിലും കർട്ടൻ ജോലികൾ ചെയ്തു വരികയായിരുന്നു സജീവ്. ശനിയാഴ്ച രാത്രി 8.45 ഓടെ ഭക്ഷണം കഴിച്ച ശേഷം തിരികെ മുറിയിലേക്ക് വരുമ്പോൾ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ സജീവന്റെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ സജീവിനെ മംഗ്ലൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ
എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ നാല് മണിയോടെ മരിച്ചു.

ബഷീർ റാവുത്തറിന്റെയും , ജുമൈലത്ത് ബീവിയുടെയും മകനാണ്.
ഭാര്യ: ഷീജ. മക്കൾ: ഷിഫ , അൽഫാബിത്ത (ഇരുവരും വിദ്യാർഥിനികള്‍)
സഹോദരൻ. സാദിഖ്.

ബേക്കല്‍ പോലീസ് കേസ് എടുത്തു. മൃതദേഹ പരി ശോധനയും തുടർനടപടി കൾ പൂർത്തീകരിച്ച ശേഷം മൃതദേഹം കൊല്ലത്തേക്ക്‌ കൊണ്ടുപോയി. കബറടക്കം തിങ്കളാഴ്ച രാവിലെ ഒൻപത് മണിക്ക് കൊല്ലം പോരുവഴി മയ്യത്തുങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Post a Comment

Previous Post Next Post