NEWS UPDATE

6/recent/ticker-posts

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ 'ഇസ്തിഖാമ'പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഇസ്തിഖാമ " എന്ന വൈജ്ഞാനിക പരിപാടിയുടെ ലോഗോ പ്രകാശനം സംസ്ഥാന കെഎംസിസി ഓഫീസിൽ ഡോ.എം പി ഷാഫി ഹാജി കെഎംസിസി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻവർ കടവത്, ജനറൽ സെക്രട്ടറി അബ്ദുൽ റഹിമൻ എരിയൽ എന്നിവർക്ക് നൽകി നിർവഹിച്ചു.[www.malabarflash.com]


കെഎംസിസി കാസറകോട് ജില്ലാ പ്രസിഡന്റ്‌ ലുക്മാൻ തളങ്കര, മണ്ഡലം പ്രസിഡന്റ്‌ ഹാരിസ് എരിയൽ, പഞ്ചായത്ത്‌ ഭാരവാഹികളായ കെ ബി റഫീഖ്, നവാസ് ആസാദ് നഗർ, റഹീം ചൗകി, അഷ്‌റഫ്‌ മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments