Top News

മൈസൂരുവിലെ ഹോട്ടലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടനിലയില്‍; കാമുകന്‍ പിടിയില്‍

മൈസൂരു: നഗരത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കാമുകനെ പോലീസ് അറസ്റ്റുചെയ്തു. മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം.[www.malabarflash.com]


പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി ഗ്രാമനിവാസി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അപൂര്‍വ വിജയനഗറിലെ പി.ജി. യിലായിരുന്നു താമസം. ഓഗസ്റ്റ് 29-നാണ് അപൂര്‍വയും കാമുകനായ ഹിങ്കല്‍നിവാസി ആഷിക്കും (26) ഹോട്ടലില്‍ മുറിയെടുത്തത്.

അപൂര്‍വയും ആഷിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്ന അപൂര്‍വയുടെ വീട്ടുകാര്‍ പരസ്പരം കാണരുതെന്ന് ഇരുവര്‍ക്കും താക്കീത് നല്‍കിയിരുന്നു. എന്നാല്‍, താക്കീത് വകവെയ്ക്കാതെ ഇരുവരും കണ്ടുമുട്ടുക പതിവായിരുന്നു. അന്വേഷണം പൂര്‍ത്തിയായശേഷമേ കാരണം അറിയാന്‍ സാധിക്കൂവെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post