Top News

മലപ്പുറത്ത് ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

മലപ്പുറം: ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കുട്ടശ്ശേരി സ്വദേശി കോഴിക്കോടൻ അബ്ദുൽ അസീസിൻറെ മകൻ മുഹമ്മദ് ഇഹ്സാനാണ് (19) മരിച്ചത്. മഞ്ചേരി എളങ്കൂർ വാരിയംപറമ്പ് ക്വാറിയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.[www.malabarflash.com] 

എളങ്കൂർ പിഎംഎസ്എം ദഅ് വ കോളജിലെ ബിരുദ വിദ്യാർഥിയാണ് മുഹമ്മദ് ഇഹ്സാൻ. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. കോളേജിൽ നിന്നും 300 മീറ്റർ മാറിയുള്ള ക്വാറിയിലേക്ക് സഹപാഠികളായ രണ്ട് വിദ്യാർഥികളോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങുകയായിരുന്നു. 

വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷ സേനയും മുങ്ങൽ വിദഗ്ധരും സിവിൽ ഡിഫൻസ്, ട്രോമാ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ മൃതദേഹം ലഭിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

മാതാവ്: റസിയ, സഹോദരങ്ങൾ: റമീസ, ഫാത്തിമ അഹ്സന, ഫാത്തിമ ജൽവ.

Post a Comment

Previous Post Next Post