Top News

ആടിനെ വിറ്റതിനെച്ചൊല്ലി തര്‍ക്കം: അമ്മയെ കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അറസ്റ്റില്‍

ജയ്പുര്‍: രാജസ്ഥാനിലെ ജല്‍വാറില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി. നോദയന്‍ഭായ് മേഘ്‌വാല്‍(40) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ഥിയായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജല്‍വാറിലെ സുനല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സേമ്‌ലിയ സ്വദേശികളാണ് ഇവര്‍.[www.malabarflash.com]


വീട്ടിലെ ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മകന്‍ അമ്മയുടെ തലയിലും ശരീരത്തിലും അടിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകളേറ്റിട്ടുണ്ട്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പുതപ്പുകൊണ്ട് മൂടി വീടിനുള്ളിലെ ബോക്‌സില്‍ ഒളിപ്പിച്ചുവെച്ചു. ജോലിക്ക് പോയ കുട്ടിയുടെ പിതാവ് തിരിച്ചെത്തിയപ്പോള്‍ കുട്ടിയോട് അമ്മയെ കുറിച്ച് ചോദിച്ചു. അമ്മ പാടത്ത് പോയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അമ്മ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കര്‍ശനമായി കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയ കാര്യം കുട്ടി സമ്മതിച്ചത്. പിതാവ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post