NEWS UPDATE

6/recent/ticker-posts

ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിൽ

തിരുവനന്തപുരം: മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍. ചിഴയിന്‍കീഴ് സ്വദേശി പ്രജിന്‍, ഭാര്യ ദര്‍ശന എസ് പിള്ള എന്നിവരാണ് പിടിയിലായത്. തിരുവന്തപുരം എക്‌സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.[www.malabarflash.com]


200 നൈട്രോ സെപാം ഗുളികകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. 200 നൈട്രോ സെപാം ഗുളികള്‍ 109 ഗ്രാമോളം വരും. ഇത് വ്യാപകമായി ലഹരിക്കായി ഉപയോഗിക്കുന്ന മരുന്നാണ്. ഇത് കൈവശം എന്തിനാണ് വെച്ചതെന്ന് കൃത്യമായി മറുപടി പറയാന്‍ ഇരുവര്‍ക്കും ആയില്ല. കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രജിന്‍, ഭാര്യ ദര്‍ശനയും അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥികളാണ്. ദര്‍ശന കൊല്ലം സ്വദേശിയാണ്. മയക്കു ഗുളികള്‍ വില്‍ക്കാനായി എത്തിച്ചതാണോ സ്വയം ഉപയോഗിച്ചിരുന്നോ എന്നതടക്കം അന്വേഷിച്ച് വരികയാണ്.

Post a Comment

0 Comments