NEWS UPDATE

6/recent/ticker-posts

ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023; സംഘാടകസമിതി രൂപവത്കരണയോഗം 17 ന്

ബേക്കൽ: ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2023-ന്റെ സംഘാടകസമിതി രൂപവത്കരണയോഗം 17-ന് വൈകിട്ട് അഞ്ചിന് ബേക്കൽ ബീച്ച് പാർക്കിൽ നടക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. അറിയിച്ചു.[www.malabarflash.com]


പുതുവത്സരാഘോഷമായി 2023 ജനുവരിയിലാണ് ഒരാഴ്ച നീളുന്ന കലാ-സാംസ്കാരികോത്സവവും മികവുറ്റ രീതിയിലുള്ള ടൂറിസം മേളയും ഇവിടെ നടക്കുക. വർഷംതോറും ഈ പരിപാടിയുണ്ടാകും. ബി.ആർ.ഡി.സി.യും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും ചേർന്നാണ് പരിപാടിക്ക് മുൻകൈയെടുക്കുന്നത്. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ സഹകരണവുമുണ്ടാകും.

ബേക്കൽ ബീച്ച് ഫെസ്റ്റിന് ടൂറിസം വകുപ്പിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് നേരത്തേ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments