Top News

വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു, കൂടെ 3 മാസത്തെ സൗജന്യ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും

വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷൻ ആമസോണിൽ മാത്രമാണ് ലഭ്യമാകുക. ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് മൂന്നു മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും വൺപ്ലസ് സൗജന്യമായി ലഭിക്കും.[www.malabarflash.com]


എന്നാൽ വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന്റെ വിലയും കോൺഫിഗറേഷനും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 80W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ളതാണ് ഈ ഹാൻഡ്സെറ്റ് എന്ന് വൺപ്ലസ് സ്ഥിരീകരിച്ചു. അതേസമയം, 80W വൺപ്ലസ് 10ആർ രണ്ട് മെമ്മറി കോൺഫിഗറേഷനുകളിലാണ് വരുന്നത്. 8 ജിബി/128 ജിബി, 12 ജിബി/256 ജിബി വേരിയന്റുകളുടെ വില യഥാക്രമം 34,999 രൂപയും 38,999 രൂപയുമാണ്. 

വൺപ്ലസ് 10ആർ പ്രൈം ബ്ലൂ എഡിഷന് കമ്പനി തീരുമാനിച്ചിരിക്കുന്ന മെമ്മറി കോൺഫിഗറേഷൻ അനുസരിച്ച് ഇതേ വില തന്നെയാകാനുനുള്ള സാധ്യത കൂടുതലാണ്.

വൺപ്ലസ് 10 ആർ ഫീച്ചറുകൾ:
വൺപ്ലസ് 10 ആറിന് ഡ്യുവൽ-ടെക്‌സ്‌ചർഡ് പ്ലാസ്റ്റിക് ബാക്ക്, ഒരു ഫ്ലാറ്റ് ഫ്രെയിമും ഉണ്ട്. ഇത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചതാണ്. ഇതിന് 6.7 ഇഞ്ച് 120Hz അമോലെഡ് ഡിസ്‌പ്ലേ, 1080പി റെസലൂഷൻ, എച്ച്ഡിആർ10+ പിന്തുണ, ഹോൾ പഞ്ച് കട്ട് ഔട്ട്, കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയുണ്ട്. 

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും ഉൾപ്പെടുത്തിയിട്ടുണ്ട്.മീഡിയടെക് ഡൈമെൻസിറ്റി 8100 മാക്സ് ആണ് പ്രോസസർ. ഇത് 12 ജിബി വരെ LPDDR5 റാമും 256 ജിബി വരെ UFS3.1 സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. 

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 12.1 ആണ് സോഫ്റ്റ്‌വെയർ. 80W മോഡലിന് 5,000എംഎഎച്ച് ആണ് ബാറ്ററി.ഒപ്റ്റിക്കലി സ്റ്റബിലൈസ്ഡ് ലെൻസുള്ള 50 എംപി സോണി IMX766 മെയിൻ സെൻസറും, 8 എംപി അൾട്രാവൈഡും, മറ്റൊരു 2എംപി മാക്രോ ഷൂട്ടറുമുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 16 എംപിയാണ് സെല്‍ഫി ക്യാമറ.

Post a Comment

Previous Post Next Post