Top News

മലപ്പുറം വെളിമുക്കില്‍ വാഹനാപകടം; ദര്‍സ് അധ്യാപകനും വിദ്യാര്‍ഥിയും മരിച്ചു

തിരൂരങ്ങാടി: ദേശീയപാത 66 മൂന്നിയൂര്‍ വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വേങ്ങര വലിയോറ ഇരുകുളം വലിയാക്കത്തൊടി ബാപ്പുട്ടി തങ്ങള്‍ എന്ന മുഹമ്മദ്‌കോയ തങ്ങളുടെ മകന്‍ അബ്ദുള്ള കോയ തങ്ങള്‍ (43), കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കരിമ്പയില്‍ കപ്പിക്കുന്നത് സിദ്ധീഖിന്റെ മകന്‍ ഫായിസ് അമീന്‍ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അപകടം.[www.malabarflash.com]


ഓമശ്ശേരിയിലെ കരിയാം കണ്ടത്തില്‍ ജുമാമസ്ജിദ് ദര്‍സിലെ അധ്യാപകനാണ് അബ്ദുള്ള കോയ തങ്ങള്‍. ഇയാളുടെ ദര്‍സിലെ വിദ്യാര്‍ഥിയാണ് ഫായിസ് അമീന്‍. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ വന്നിടിക്കുകയായിരുന്നു. കാറിനെ ഓവര്‍ടേക്ക് ചെയ്ത പിക്കപ്പ് ബൈക്കില്‍ വന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാന്‍ ഡ്രൈവറെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post