NEWS UPDATE

6/recent/ticker-posts

സഅദിയ്യ മീലാദ് ക്യാമ്പയിൻ 27ന് തുടക്കം ഹുബ്ബുറസൂൽ റാലി ഒക്ടോബർ 25ന്

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വിദ്യാഭ്യാസ സമുച്ചയത്തിന്റെ കീഴിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിൻ സെപ്റ്റംബർ 27ന് തുടങ്ങും. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടി ഒക്ടോബർ 25ന് സമാപിക്കും. 
[www.malabarflash.com]

സഅദിയ്യ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷധയിൽ ചേർന്ന സ്റ്റാഫ് കോർഡിനേഷൻ യോഗം സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം ഉദ്‌ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതം പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി മൗലിദ് ജൽസ, കലാ സാഹിത്യ മത്സരം, റസൂലിന്റെ വിരുന്ന്, പ്രഭാഷണം, ഗ്രാൻഡ് മൗലിദ്, ഫ്ലവർ ഷോ, സാന്ത്വനം, ഹുബ്ബുറസൂൽ കോൺഫറൻസ് തുടങ്ങിയ പരിപാടികൾ നടക്കും. ഒക്ടോബർ 25ന് നടക്കുന്ന മെഗാ മീലാദ് റാലിയോടെ പരിപാടി സമാപിക്കും.

പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗത സംഘ ഭാരവാഹികളായി സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം (ചെയർമാൻ) ഇബ്രാഹിം സഅദി വിട്ടൽ (കൺവീനർ) അബ്ദുല്ല ഹാജി കളനാട് (ട്രഷറർ) ഉസ്മാൻ റാസ സഅദി, സൈഫുദ്ദീൻ സഅദി (കോഡിനേറ്റർമാർ) ഷെരീഫ് സഅദി മാവിലാടം (വർകിങ് ചെയർമാൻ) അഹ്മദലി ബണ്ടിച്ചാൽ, ഹമീദ് മാസ്റ്റർ ഷറഫുദ്ദീൻ സഅദി, സ്വലാഹുദ്ദീൻ അയ്യൂബി, ഫാസിൽ സഅദി (വൈസ് ചെയർമാൻ) ഹാഫിസ്‌ അഹ്‌മദ്‌ സഅദി,ആസിഫ് ഫാളിലി , അഷ്‌കർ സഅദി, സ്വാദിഖ് ആവളം,ഖലീൽ മാക്കോട് , ഷമീർ ചട്ടഞ്ചാൽ (ജോ.കൺവീനെർമാർ) എന്നിവരെ തെരെഞ്ഞെടുത്തു.

കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അബ്ദുൽ കരീം സഅദി ഏണിയാടി, ഇസ്മായിൽ സഅദി പാറപ്പള്ളി, താജുദീൻ ഉദുമ മുസ്തഫ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മുട്ടത്തൊടി, എം ടി പി അബ്ദുല്ല മൗലവി ചർച്ചയിൽ പങ്കെടുത്തു.

Post a Comment

0 Comments