NEWS UPDATE

6/recent/ticker-posts

ഹരിതസേന പരിശീലന പരിപാടി

കാസര്‍കോട്:  നഗരസഭയുടേയും, കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഹരിതസേന സംഗമവും, പരിശീലന ക്ലാസും സംഘടിപ്പിച്ചു. കാസര്‍കോട് നഗരസഭ വനിതാ ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.[www.malabarflash.com]

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും, ആശങ്കകൾക്കും പരിഹാരം കാണുന്നതിനായി സംഘടിപ്പിച്ച  പരിപാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസിൻ്റെ   അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ വി എം മുനീർ ഉദ്ഘാടനം ചെയ്തു . 

വികസനകാര്യ സ്ഥിരം സമിതി  ചെയര്‍മാന്‍ അബ്ബാസ് ബീഗം,ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആര്‍ റീത്ത, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് , മരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സിയാന ഹനീഫ് ,  ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ലക്ഷ്മി ,  നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍ , കാസര്‍ഗോഡ് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ആസിഫ് മാളിക, സെക്രട്ടറി മുഹമ്മദ് റാഷിദ് ,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ആയിഷ തുടങ്ങിയവര്‍ സംസാരിച്ചു. ജേസീസ് രാജ്യാന്തര പരിശീലകൻ  വി. വേണു ഗോപാലന്‍ ക്ലാസ് കൈകാര്യം ചെയ്തു . ഹരിത കര്‍മ്മ സേന കണ്‍സോഷ്യന്‍ പ്രസിഡണ്ട് ഗായത്രി കിനി സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എപി രഞ്ജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു .

Post a Comment

0 Comments