Top News

കാമുകി ജീവനൊടുക്കിയതോടെ കല്യാണ ദിനത്തിൽ വരൻ മുങ്ങി; ആത്മഹത്യക്ക് ശ്രമിച്ച് വധു

ശിവമൊഗ്ഗ: കല്യാണ ദിനത്തിൽ കാമുകി ജീവനൊടുക്കിയതോടെ വരൻ ഒളിച്ചോടി. വരന്‍റെ ചതിയിൽ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു. ശിവമൊഗ്ഗയിലാണ് വിവാഹ പന്തലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ചയാണ് സംഭവം.[www.malabarflash.com]


ശിവമൊഗ്ഗ ഒ.ടി റോഡ് സ്വദേശിയായ രൂപയാണ് (28) മരിച്ചത്. അധ്യാപികയായ രൂപ സഹപ്രവർത്തകനായ മുരളിയുമായി അഞ്ചുവർഷത്തോളമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച മുരളി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ രൂപ ജീവനൊടുക്കി.

ഇതറിഞ്ഞ മുരളി കല്യാണപ്പന്തലിൽനിന്ന് മുങ്ങിയതോടെ വധു ആത്മഹത്യക്ക് ശ്രമിച്ചു. ഉടൻ ബന്ധുക്കളെത്തി വധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post