Top News

ആലുവ മണപ്പുറത്ത് കച്ചവടക്കാർ തമ്മിൽ ഏറ്റുമുട്ടി‍; ഒരാള്‍ കൊല്ലപ്പെട്ടു

കൊച്ചി: ആലുവ മണപ്പുറത്തു കച്ചവടത്തിനെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. തോട്ടയ്ക്കാട്ടുകര സ്വദേശി ദിലീപ് (42) ആണു മരിച്ചത്. കളിപ്പാട്ട കച്ചവടത്തിനെത്തിയ ദിലീപിനെ ബന്ധു രാജുവും സലീം എന്നൊരാളും ചേർന്നു ക്രൂരമായി മർദിക്കുകയായിരുന്നു.[www.malabarflash.com]


യഥാസമയം ആശുപത്രിയിലെത്തിക്കാതിരുന്നതോടെ രക്തം വാർന്നാണു മരണം സംഭവിച്ചത്. രാജുവിനെയും സലിമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോവിഡിനെ തുടർന്ന് മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്തു വാണിജ്യമേളയ്ക്ക് അനുമതി ഉണ്ടായിരുന്നില്ല.

എന്നിട്ടും ഇവർ അനധികൃതമായി കച്ചവടം നടത്തുകയായിരുന്നു. ഇവരെ ഒഴിപ്പിക്കാൻ നഗരസഭയോട് പോ ലീസ് രേഖാമൂലം ആവശ്യപ്പെട്ടിട്ടും നഗരസഭ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.

Post a Comment

Previous Post Next Post