Top News

ആദരവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ 25-ാം വാർഷിക ഭാഗമായി ഉദുമ മേഖല കമ്മിറ്റി നേതൃത്വത്തിൽ പാലക്കുന്നിൽ ആദരവും അനുമോദനവും സംഘടിപ്പിച്ചു.[www.malabarflash.com]

മേഖലാ പ്രസിഡൻ്റ് ടി മോഹനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന മേസ്ത്രിമാരായ അബ്ദുള്ള പി എം, കെ രാജേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 

അംഗങ്ങളുടെ മക്കളിൽ +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ സൽമ സുലൈമാൻ, നിഖിൽരാജ്, മൃദുല എം, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ A+ നേടിയ അനഖ എസ് പി എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. 

അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ വി രമണൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ജില്ലാ പ്രസിഡൻ്റ് കെ എസ് സഹദേവൻ, ജില്ലാ കമ്മിറ്റിയംഗം എം സുലൈമാൻ, മേഖലാ സെക്രട്ടറി കെ എം ശിബു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post