ഉദുമ: കാസർകോട് ഡിഡിഇ ഓഫീസിൽ നിന്നും അഡ്മിനിസ്ട്രേറ്റ് അസിസ്റ്റൻ്റായി വിരമിച്ച കളനാട് തൊട്ടിയിലെ അരവിന്ദാക്ഷൻ (62) നിര്യാതനായി.[www.malabarflash.com]
കർക്കിടക സംക്രമണത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം കളനാട് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ ശുചീകരണം നടത്തുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ഉദുമ നഴ്സിംഗ് ഹോമിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല.
തൊട്ടിയിലെ പരേതനായ കുഞ്ഞിരാമൻ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്.
കളനാട് ചൂളിയാർ ഭഗവതി ക്ഷേത്രം സെക്രട്ടറി, സിപിഎം തൊട്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: അംബുജാക്ഷി ( ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പാൾ )
മക്കൾ: അനു അരവിന്ദ്,അഞ്ജു അരവിന്ദ്.
മരുമക്കൾ: ബിനോയ്, അഭിജിത്ത് (ഇരുവരും ഗൾഫ്)
സഹോദരങ്ങൾ: ഹരിദാസ്, രതി, ശശികുമാർ.
ഭാര്യ: അംബുജാക്ഷി ( ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ വൈസ് പ്രിൻസിപ്പാൾ )
മക്കൾ: അനു അരവിന്ദ്,അഞ്ജു അരവിന്ദ്.
മരുമക്കൾ: ബിനോയ്, അഭിജിത്ത് (ഇരുവരും ഗൾഫ്)
സഹോദരങ്ങൾ: ഹരിദാസ്, രതി, ശശികുമാർ.


Post a Comment