NEWS UPDATE

6/recent/ticker-posts

ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉറൂസ് മുബാറക്കിന് വ്യാഴാഴ്ച തുടക്കം

മഞ്ചേശ്വരം: ഖാസി സയ്യിദ് മുഹമ്മദ്‌ ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഏഴാം ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും വ്യാഴം വൈകുന്നേരം 4.30ന് മഖാ സിയാറത്തോടെ തുടക്കമാവും. സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി കൊയിലാണ്ടി നേതൃത്വം നൽക്കും. തുടർന്ന് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അത്വഉള്ള തങ്ങൾ ഉദ്യാവർ പതാക ഉയർത്തും.[www.malabarflash.com]

5 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഗമം കർണാടക ജംഇയത്തുൽ ഉലമ പ്രസിഡന്റ് സൈനുൽ ഉലമ അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണിയുടെ അദ്ധ്യക്ഷതയിൽ സമസ്ത ഉപദ്ധ്യക്ഷൻ സയ്യിദ് കെ.എസ് അറ്റക്കോയ തങ്ങൾ കുമ്പോൾ ഉദ്ഘാടനം ചെയ്യും.

രാത്രി 7.30 മണിക്ക് നടക്കുന്ന ബുർദ സ്വലാത്ത് മജ്‌ലിസിൽ സയ്യിദ് അഹ്‌മദ്‌ മുഖ്ത്താർ തങ്ങൾ കുമ്പോൽ  പ്രാർത്ഥന നടത്തും. ഹാഫിസ് സ്വദികലി ഫാളിലി ഗൂഡല്ലൂർ ബുർദ മജ്ലിസിന് നേതൃത്വം നൽകും. സ്വലാത്ത് മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാൻ ശഹീർ അൽ ബുഖാരി, സയ്യിദ് അഹ്‌മദ്‌ ജലാലുദീൻ സഅദി അൽ ബുഖാരി നേതൃത്വം നൽകും.

22 വെള്ളി വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഹദായ സംഗമത്തിന് സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കൂറത്ത് നേതൃത്വം നൽകും. രാത്രി നടക്കുന്ന ജൽസത്തുന്നസീഹ വേദിയിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

23 ശെനി രാവിലെ 10 മണിക്ക് നടക്കുന്ന പണ്ഡിത സംഗമം എ. പി അബ്ദുള്ള മുസ്‌ലിയാർ മാണികൊത്ത് ഉദ്ഘാടനം ചെയ്യും ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി വിഷയാവതരണം നടത്തും. ഉച്ചക്ക് 3 മണിക്ക് പ്രവാസി സംഗമം നടക്കും. രാത്രി 7.30ന് നടക്കുന്ന ജൽസത്തുമഹബ്ബ വേദിയിൽ മുഹമ്മദ്‌ ഫാറൂഖ് നഈമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.

24 ഞായർ രാവിലെ 10 മണി മുതൽ ഖത്മൽ ഖുർആൻ, അനുസ്മരണം, മൗലീദ് മജ്‌ലിസ്, സ്ഥാന വസ്ത്ര വിതരണം, പ്രസ്ഥാനക സമ്മേളനം, ഖത്തം ദുആ തുടങ്ങിയ പരിപാടികൾ നടക്കും.

വൈകുന്നേരം 7 മണി മുതൽ നടക്കുന്ന സമാപന സനദ് ദാന സംഗമം ബദ് രുസ്സദാത്ത് സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പ്രാരമ്പ പ്രാർത്ഥന നടത്തും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സനദ് ദാന പ്രഭാഷണം നടത്തും.

Post a Comment

0 Comments