NEWS UPDATE

6/recent/ticker-posts

കല്ലുകെട്ട് മേസ്ത്രി കിണറിന്റെ കപ്പിയില്‍ തൂങ്ങിമരിച്ചു

ഉദുമ: കല്ലുകെട്ട് മേസ്ത്രിയായ യുവാവിനെ ഭാര്യ വീട്ടിലെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ നാലാംവാതുക്കൽ കുണ്ടുകുളംപാറ മൂലയിലെ പ്രമോദ് (43) ആണ് ഭാര്യ വീടായ പനയാല്‍ ബട്ടത്തൂർ എക്കാലിലെ വീടിന് സമീപത്തെ കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ചത്.[www.malabarflash.com]


പരേതനായ അപ്പു കുഞ്ഞിയുടേയും മാധവിയുടേയും മകനാണ്. 
ഭാര്യ: സുനിത. മക്കൾ: കാർത്തിക് (മൂന്നാം തരം വിദ്യാർഥി ),പാർവതി (യു. കെ.ജി.വിദ്യാർഥി)
സഹോദരങ്ങൾ: കൃഷ്ണൻ, ലക്ഷ്മി, ശ്രീധരൻ, പ്രസന്നൻ, പ്രസീത, പ്രഭാകരൻ , പ്രമീള. 

Post a Comment

0 Comments