NEWS UPDATE

6/recent/ticker-posts

പോപ്പുലര്‍ ഫ്രണ്ടിന് ഇ.ഡി. പൂട്ട്; 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്റേയും അവരുടെ കീഴിലെ സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്റേയും സാമ്പത്തിക സ്രോതസ്സിന് പൂട്ടിട്ട് ഇ.ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകളും റിഹാബിന്റെ പത്ത് അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്.[www.malabarflash.com]


രണ്ട് അക്കൗണ്ടുകളിലുമായി 68,62,081 രൂപയാണുള്ളത്. കള്ളപ്പണവെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി.

വിദേശത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തമായ സംഘടനാസംവിധാനത്തിലൂടെയാണ് ഫണ്ട് രാജ്യത്തേക്കെത്തിക്കുന്നതെന്നും ഇത് ഭീകര പ്രവര്‍ത്തനത്തിനടക്കം ഉപയോഗിക്കുന്നുവെന്നുമാണ് ഇ.ഡി. വിലയിരുത്തല്‍.

Post a Comment

0 Comments