NEWS UPDATE

6/recent/ticker-posts

ഉയരം 73.43 സെന്റി മീറ്റർ; ദോർ ബഹാദുര്‍ ലോകത്തിലെ ഉയരം കുറഞ്ഞ കൗമാരക്കാരൻ

നേപ്പാള്‍ സ്വദേശി ദോർ ബഹാദുർ (17) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരനായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു. 73.43 സെന്റി മീറ്റർ (2 അടി 4.9 ഇഞ്ച്) ആണ് ഉയരം. ഈ വർഷം മാർച്ച് 23ന് ആണ് ദോറിന്റെ ഉയരം ഗിന്നസ് റെക്കോർഡ്സ് അധികൃതർ അളന്നത്. മേയിൽ നേപ്പാളിന്റെ തലസ്ഥനമായ കാഠ്മണ്ഡുവിൽ നടന്ന ചടങ്ങിൽ നേപ്പാൾ ടൂറിസം ബോർഡ് സിഇഓ ധനഞ്ജയ് റെഗ്‌മി ദോർ ബഹാദുറിന് സർട്ടിഫിക്കറ്റ് കൈമാറി.[www.malabarflash.com]


കാഠ്മണ്ഡുവിൽനിന്ന് 123 കിലോമീറ്റർ ദൂരെയുള്ള സിന്ധുലി ജില്ലയിൽ 2004 നവംബർ 14ന് ആണ് ദോറിന്റെ ജനനം. ജനന സമയത്ത് ദോറിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും എന്നാൽ ഏഴു വയസ്സിനുശേഷം വളർച്ച ഉണ്ടായില്ലെന്നും എന്താണു കാരണമെന്നു തങ്ങൾക്ക് അറിയില്ലെന്നും ദോറിന്റെ സഹോദരൻ നാറാ ബഹാദുർ പറഞ്ഞു. സഹോദരനു ഗിന്നസ് റെക്കോർഡ് ലഭിച്ചതിലുള്ള സന്തോഷവും നാറാ പങ്കുവച്ചു. കർഷകരായ മാതാപിതാക്കളുടെ ഇളയമകനാണ് ദോർ. വില്ലേജ് സ്കൂളിലാണ് ഇപ്പോൾ പഠിക്കുന്നത്.

നേപ്പാൾ സ്വദേശി ഖഗേന്ദ്ര ഥാപ്പ മഗറിന്റെ പേരിലായിരുന്നു മുൻപ് ഈ റെക്കോർഡ്. 65.58 സെന്റി മീറ്റർ മാത്രം ഉയരമുണ്ടായിരുന്നു ഖഗേന്ദ്രയ്ക്ക് 18 വയസ്സു പിന്നിട്ടതോടെ ലോകത്തിലെ ഏറ്റവും ചെറിയ പുരുഷൻ എന്ന റെക്കോർഡ് ലഭിച്ചു. എന്നാൽ 2020ൽ 27 വയസ്സുള്ളപ്പോൾ ഇയാൾ മരണപ്പെട്ടു. നിലവിൽ കൊളബിയക്കാരനായ എഡ്വേർഡ് ഹെർണാണ്ടസ് (37) ആണ് ലോകത്തിലെ ഏറ്റവും ചെറിയ പുരുഷൻ. 2 അടി 4.39 ഇഞ്ച് (72.10 സെന്റിമീറ്റർ) ആണ് ഇയാളുടെ ഉയരം.

Post a Comment

0 Comments