NEWS UPDATE

6/recent/ticker-posts

അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര പുന:പ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന് തുടക്കമായി

പാലക്കുന്ന്: മൂവാളം കുഴി ചാമുണ്ഡി ഉത്ഭവ സ്ഥാനമായ അരവത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 40 വർഷങ്ങൾക്ക് ശേഷം നടക്കുന്ന പുനഃപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവത്തിന് തുടക്കമായി.[www.malabarflash.com]
 

108 നാളികേര ഗണപതി ഹോമത്തിന് ശേഷം വിവിധ ക്ഷേത്രങ്ങൾ, പ്രാദേശിക സമിതികൾ, അയ്യപ്പ ഭജന മന്ദിരങ്ങൾ, തറവാടുകൾ, കാവുകൾ, സമാജങ്ങൾ, ദേവസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി 25 ഓളം കലവറ നിറയ്‌ക്കൽ ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തി. 

അരവത്ത് പത്മനാഭൻ തന്ത്രി, ട്രസ്റ്റി കീക്കാംകോട്ട് പത്മനാഭൻ തന്ത്രി, ഉച്ചില്ലം പദ്മനാഭ തന്ത്രി എന്നിവർ താന്ത്രിക വിധികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം ക്ഷേത്ര ഭജന സംഘത്തിന്റെ ഭജനയും തുടർന്ന് അനുബന്ധ ചടങ്ങുകളും നടന്നു. വ്യാഴാഴ്ച രാവിലെ അനുഷ്ഠാന ചടങ്ങുകളും വൈകുന്നേരം പനയാൽ മഹാലിംഗേശ്വര ക്ഷേത്ര ഭജന സമിതിയുടെ ഭജനയും തുടർന്ന് ചാവടിയിൽ ശുദ്ധികർമങ്ങളും നടക്കും. ജൂൺ 7 ന് ഉത്സവം സമാപിക്കും.

Post a Comment

0 Comments