NEWS UPDATE

6/recent/ticker-posts

മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

കൊണ്ടോട്ടി: നഗരസഭയിലെ നെടിയിരുപ്പ് മേഖലയിൽ 3 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാർഥി ഉൾപ്പെടെ 3 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പേർ കാര്യമായ പ്രശ്നമില്ലാത്തതിനെത്തുടർന്ന് വീട്ടിലേക്കു മടങ്ങി. വിദ്യാർഥി മാത്രമാണു ചികിത്സയിലുള്ളത്.[www.malabarflash.com]


മേഖലയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ 140 വീടുകളിൽ ബോധവൽക്കരണവും ആരോഗ്യ പരിശോധനയും നടത്തി. മേഖലയിൽനിന്നു വെള്ളം, ഭക്ഷണം എന്നിവയുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തുന്നുണ്ട്.

Post a Comment

0 Comments