പള്ളിക്കര: മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം മൊബൈല്‍ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മുന്‍ മെമ്പര്‍ പത്മിനി (50) ആണ് മരിച്ചത്.[www.malabarflash.com]
പള്ളിക്കര ഗ്രാമ പാഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണും സിപി എം തച്ചങ്ങാട് ലോക്കല്‍ കമ്മിറ്റിയംഗവുമാണ്. പനയാല്‍ അമ്പങ്ങാട് പൊയ്ടാന്‍ വളപ്പിലെ തമ്പാന്റെ ഭാര്യയാണ്.
ഞായറാഴ്ച രാത്രിയാണ് മരണം. കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് കാരണം.
മക്കള്‍: അമ്യത, അഞ്ജന, അനുപ്. മരുമകന്‍: കിരണ്‍ (വെളുത്തോളി).
മൃതദേഹം തിങ്കളാഴ്ച രാവിലെ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലും തുടര്‍ന്ന് സിപിഐഎം അംബങ്ങാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലും പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കും
മൃതദേഹം തിങ്കളാഴ്ച രാവിലെ പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലും തുടര്‍ന്ന് സിപിഐഎം അംബങ്ങാട് ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്നിലും പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കും
Post a Comment