Top News

വിവാഹ സൽക്കാരത്തിനിടെ സംഘ‍ര്‍ഷം: ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘ‍ര്‍ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‍‍ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.[www.malabarflash.com]


തിരുവനന്തപുരം മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായ ജാസിം ഖാനാണ് വിഷ്ണുവിനെ കുത്തിയത് എന്നാണ് പോലീസിന് ലഭിച്ച വിവരം. 

കല്ല്യാണവീട്ടിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ജാസിംഖാൻ വിഷ്ണുവിൻ്റെ മുതുകിൽ കുത്തുകയായിരുന്നു. ജാസിംഖാൻ്റെ സംഘത്തിൽ മുൻപുണ്ടായിരുന്നയാളാണ് വിഷ്ണു എന്നാണ് പ്രാഥമിക വിവരം

Post a Comment

Previous Post Next Post