Top News

സഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിൽ വീട്; എത്തിയത് യുവദമ്പതികളുടെ ദാരുണ മരണ വാർത്ത

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടിൽ സർവിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്. ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.

അപകട സമയം ചെറിയ ചാറ്റല്‍ മഴ പെയ്തിരുന്നു. വേഗം കുറച്ചാണ് ബൈക്ക് ഓടിച്ചിരുന്നത്. മറ്റൊരു വാഹനം ബൈക്കിൽ ഉരസിയതോടെയാണ് അപകടം സംഭവിച്ചത്. ബസിനടിയിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങൾ കയറി. പരിക്കേറ്റ ഇരുവരെയും ഏങ്ങണ്ടിയൂർ സനാതന ആംബുലൻസ് പ്രവർത്തകർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുവര്‍ഷം മുമ്പാണ് സുവൈബയും മുനൈഫും തമ്മിലുള്ള വിവാഹം നടന്നത്.

ഗൾഫിലായിരുന്ന മുനൈഫ് സഹോദരി ഷഫാനയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. ഗൾഫിലുള്ള മുനൈഫിന്‍റെ സഹോദരൻ അജ്മൽ ഞായറാഴ്ച വീട്ടിലെത്താനിരിക്കേയാണ് നാടിനെ നടുക്കിയ ദുഃഖ വാർത്തയുണ്ടായത്.

Post a Comment

Previous Post Next Post