ദുബൈ: കൊല്ലം സ്വദേശിയായ യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന് പരാതി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്‍മെന്റ് ഹയ്യർ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ് (24) അഞ്ച് ദിവസമായി കാണാനില്ലാത്തത്.[www.malabarflash.com]
യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുറഖബാദ് പോലീസ് സ്‍റ്റേഷനിൽ പരാതി നൽകി. ആറ് മാസം മുമ്പ് സന്ദർശക വിസയിൽ ദുബൈയിലെത്തിയ അദ്ദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്‍ച താമസ സ്ഥലത്തുനിന്ന് പോയ ശേഷം വിവരമൊന്നും ലഭിച്ചിട്ടില്ല.

ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്‍തിരുന്ന അദ്ദേഹം ഹോർലാൻസിലെ അൽ ഷാബ് വില്ലേജിലായിരുന്നു താമസം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർഥിച്ചു. ഫോൺ: +971 522809525, +971 524195588.
Post a Comment