NEWS UPDATE

6/recent/ticker-posts

കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ് ജില്ലാ സമ്മേളനം

ഉദുമ: കേരള ഫോട്ടോ ഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ്(കെ.പി.വി.യു-സി.ഐ.ടി.യു) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഫോട്ടോ പ്രദര്‍ശനവും സെമിനാറും പള്ളിക്കര ബീച്ചില്‍ നടന്നു.[www.malabarflash.com] 

ഫോട്ടോ  പ്രദര്‍ശനം സി.എച്ച്.കുഞ്ഞമ്പുഎം.എല്‍.എ. യും,   സെമിനാര്‍ സി.എം. വിനയചന്ദ്രനും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ അധ്യക്ഷനായി.ബാബുരസിത,വി.സുരേഷ് , ടി.സുധാകരൻ, ടി.സി സുരേഷ് എന്നിവർ സംസാരിച്ചു.

ചൊവ്വാഴ്ച രാവിലെതുടങ്ങുന്ന പ്രതിനിധി സമ്മേളനം സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.ഫോട്ടോ  ഗ്രാഫി മത്സരം, പ്രദര്‍ശനം, പ്രകടനം തുടങ്ങിയ പരിപാടികളോടെ സമാപിക്കും.

Post a Comment

0 Comments