NEWS UPDATE

6/recent/ticker-posts

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് ബൈക്ക് കടയിൽ തീപിടിത്തം; 32 വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: മുട്ടത്തറയിൽ ബൈക്ക് വാടകക്ക് നൽകുന്ന കടയിൽ തീപ്പിടുത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഉദ്ഘാടനം ചെയ്യാൻ ഇരുന്ന കടയിലാണ് തീപ്പിടുത്തം ഉണ്ടായത്.[www.malabarflash.com] 

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്ന വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചത്. വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

പുതുതലമുറ ബൈക്കുകളാണ് കത്തിനശിച്ചവയിൽ ഏറെയും. സമീപത്തൊന്നും മറ്റ് കടകളില്ല. പുതിയ കെട്ടിടമാണ്. ജനാലകൾ തകർത്താണ് ഫയർ ഫോഴ്സ് തീയണച്ചത്. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. ഫയർ ഫോഴ്സ് സംഘങ്ങൾ ഏറെ പണിപ്പെട്ടാണ് തീയണച്ചത്.

Post a Comment

0 Comments