NEWS UPDATE

6/recent/ticker-posts

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കോട്ടയം: നടന്‍ ധര്‍മജന്റെ ഉടമസ്ഥതയിലുള്ള കോട്ടയത്തെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു. 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. പിഴ അടയ്ക്കാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.[www.malabarflash.com]


ഫിഷറീസ് വകുപ്പും ഭക്ഷ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. കഞ്ഞിക്കുഴിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 25 ദിവസത്തിനിടെ സംസ്ഥാനത്ത് പരിശോധനയില്‍ നടപടി സ്വീകരിച്ചത് 331 ഭക്ഷണവിതരണ കടകള്‍ക്ക് എതിരേയാണ്. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

0 Comments