Top News

ഉദുമ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളിലെ തകര്‍ന്ന നടപ്പാത നവീകരിച്ച് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ

ഉദുമ: ഉദുമ ഗവ: ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന് മുന്നിലെ തകര്‍ന്ന നടപ്പാത പുനര്‍നിര്‍മ്മിച്ച് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മ. 1989-92 ലെ എഫ് ബാച്ചായ ഒരുവട്ടം കൂടി കൂട്ടായമയാണ് അര ലക്ഷം രൂപ ചെലവഴിച്ച് നടപ്പാത നവീകരിച്ച് നല്‍കിയത്.[www.malabarflash.com]

ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി പുനര്‍നിര്‍മ്മിച്ച നടപ്പാത സ്‌കൂളിന് സമര്‍പ്പിച്ചു. ശ്രീലത മുന്നാട് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകന്‍ മധുസൂദനന്‍ മുഖ്യാഥിതിയായി. 

ഗ്രാമ പഞ്ചായത്തംഗം പി.ആര്‍ പുഷ്പാവതി, അജിത സി കെ, ബിന്ദു കെ വി, ഗണേശന്‍ പാക്കം ഏന്നിവര്‍ സംസാരിച്ചു. ശശി ബാര സ്വാഗതവും ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post