NEWS UPDATE

6/recent/ticker-posts

കളിക്കുന്നതിനിടെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചു; രണ്ട് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു

മൈസൂരു: കളിക്കുന്നതിനിടെ ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയില്‍ ഒളിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (11) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച രാവിലെ ഗ്രാമത്തിലെ മറ്റുകുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഇരുവരും. അവിടെയുണ്ടായിരുന്ന ഒരു ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്. പെട്ടിക്കുള്ളില്‍ കയറിയ കുട്ടികള്‍ പുറത്തിറങ്ങാന്‍ കഴിയാതെ ശ്വാസംമുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല.

ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഐസ്‌ക്രീം കച്ചവടക്കാരന്‍ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാല്‍ ഉന്തുവണ്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു.

Post a Comment

0 Comments