പാലക്കുന്ന് : തിടമ്പ് നൃത്തത്തിൽ 30 വർഷം പിന്നിട്ട തിരുവക്കോളി-തിരൂർ പാർഥസാരഥി ക്ഷേത്രത്തിലെ മേൽശാന്തി കൂടിയായ പ്രശാന്ത അഗ്ഗിത്തായ, ഫോക്കുലോർ പുരസ്കാര ജേതാവ് ലക്ഷ്മികാന്ത അഗ്ഗിത്തായ, വാദ്യകലയിൽ അരനൂറ്റാണ്ട് പിന്നിട്ട പുല്ലൂർ ബാലകൃഷ്ണൻ മാരാർ എന്നിവരെ ആദരിച്ചു.[www.malabarflash.com]
സംസ്കാര ആർടിസ്റ്റ് വെൽഫയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ചേർന്നാണ് പാർഥസാരഥി ക്ഷേത്ര സന്നിധിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചത്.
ക്ഷേത്രം രക്ഷാധികാരി എ. ബാലകൃഷ്ണൻ നായർ, മംഗളുരു കരുണഇൻഫ്രാ പ്രോപ്പർറ്റീസ് എം.ഡി. വി. കരുണാകരൻ എന്നിവർ ഉപഹാരങ്ങൾ കൈമാറി. സ്റ്റേറ്റ് ജനറൽ സെക്രട്ടറി മങ്കൊമ്പ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സുരേഷ് ബേക്കൽ അധ്യക്ഷനായി. എം.പി. കുഞ്ഞിരാമൻ, വി. കരുണാകരൻ, എ. രാഘവൻ നായർ, പാലക്കുന്നിൽ കുട്ടി,
പ്രഭാകരൻ പാറമ്മൽ, ഗംഗാധരൻ പള്ളം, ചന്ദ്രശേഖരൻ മടിക്കൈ, ബാൽരാജ് ബേഡകം, സുരേഷ് മടിക്കൈ എന്നിവർ പ്രസംഗിച്ചു.
പ്രഭാകരൻ പാറമ്മൽ, ഗംഗാധരൻ പള്ളം, ചന്ദ്രശേഖരൻ മടിക്കൈ, ബാൽരാജ് ബേഡകം, സുരേഷ് മടിക്കൈ എന്നിവർ പ്രസംഗിച്ചു.
Post a Comment