NEWS UPDATE

6/recent/ticker-posts

എസി പൊട്ടിത്തെറിച്ചു; കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം, വീട് കത്തിനശിച്ചു

ബെംഗളൂരു: കർണാടകയിലെ വിജയനഗര ജില്ലയിൽ എസി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. ദമ്പതികളും രണ്ട് മക്കളുമാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രി 12.40–ഓടെയാണ് സംഭവം.[www.malabarflash.com] 

എസി വെന്റിലേറ്ററിൽനിന്ന് വാതകം ചോർന്നതിനെ തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. വീടുമുഴുവന്‍ കത്തി നശിച്ചെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിജയന​ഗര ജില്ലയിലെ മരിയമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. വെങ്കട്ട് പ്രശാന്ത് (42), ഭാര്യ ഡി.ചന്ദ്രകല (38), മകൻ അദ്വിക് (6), മകൾ പ്രേരണ (8) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോയെന്ന് സംശയമുള്ളതായും പോലീസ് പറയുന്നു.

Post a Comment

0 Comments