NEWS UPDATE

6/recent/ticker-posts

എൻഡോസൾഫാൻ; അഞ്ചുലക്ഷം നാലാഴ്ചക്കകം നൽകണമെന്ന് സുപ്രീംകോടതി

കാ​സ​ർ​കോ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ കേ​സി​ൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യോ ബാ​ക്കി തു​ക​യോ ല​ഭി​ക്കാ​നു​ള്ള​വ​ർ​ക്ക് നാ​ലാ​ഴ്ച​ക്ക​കം അ​ത് ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കോ​ൺ​ഫ​ഡ​റേ​ഷ​ൻ ഓ​ഫ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ റൈ​റ്റ്സ് വി​ക്ടിം​സ് ക​ല​ക്ടീ​വ് എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളാ​യ എ​ട്ടു​പേ​ർ മു​ഖേ​ന സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ചി​ന്റേ​താ​ണ് വി​ധി.[www.malabarflash.com]

കെ.​ജി. ബൈ​ജു, ടി.​വി. അ​ശോ​കു​മാ​ർ, മ​ധു​സൂ​ദ​ന​ൻ, സ​ജി, ശാ​ന്ത, ശാ​ന്ത കൃ​ഷ്ണ​ൻ, എം.​വി. ര​വീ​ന്ദ്ര​ൻ, പി.​ജെ. തോ​മ​സ് എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള എ​ല്ലാ​വ​ർ​ക്കും വി​ധി ബാ​ധ​ക​മാ​ണ്. ഇ​ര​ക​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള 6728 പേ​രി​ൽ 1446 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ അ​ഞ്ചു​ല​ക്ഷം പൂ​ർ​ണ​മാ​യും കി​ട്ടി​യ​ത്. 1568 പേ​ർ​ക്ക് മൂ​ന്നു​ല​ക്ഷം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ഇ​വ​ർ​ക്ക് ബാ​ക്കി​വ​രു​ന്ന തു​ക​യാ​യ ര​ണ്ടു​ല​ക്ഷം ല​ഭി​ക്കു​ന്ന​തി​നു വി​ധി സ​ഹാ​യ​ക​മാ​കും. 3714 പേ​ർ​ക്ക് അ​ഞ്ചു​ല​ക്ഷം പൂ​ർ​ണ​മാ​യും കി​ട്ടാ​നു​ണ്ട്. ഇ​വ​ർ​ക്കും ആ​ശ്വാ​സ​ക​ര​മാ​ണ് വി​ധി.

ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ ശി​പാ​ർ​ശ പ്ര​കാ​രം 2017ലാ​ണ് സു​പ്രീം കോ​ട​തി നി​ർ​ണാ​യ​ക ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ച​ത്. വി​ധി വ​ന്ന് അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​നു ക​ഴി​ഞ്ഞി​ല്ല. ചി​കി​ത്സ പ്ര​ശ്ന​ങ്ങ​ളും ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഹ​ര​ജി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന പാ​ലി​യേ​റ്റി​വ് പ്ര​ശ്നം പ്ര​ത്യേ​ക ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.


ഹ​ര​ജി​ക്കാ​ർ​ക്കു വേ​ണ്ടി അ​ഡ്വ. പി.​എ​സ്. സു​ധീ​ർ ഹാ​ജ​രാ​യി. വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ക്ടി​വി​സ്റ്റും എ​ഴു​ത്തു​കാ​ര​നു​മാ​യ എം.​എ. റ​ഹ്മാ​ൻ പ്ര​തി​ക​രി​ച്ചു.


Post a Comment

0 Comments