NEWS UPDATE

6/recent/ticker-posts

സോഷ്യൽ എക്സലൻസ് അവാർഡ് തുക എൻഡോസൾഫാൻ ദുരിതബാധിതന്

ഉദുമ: യുഎഇ കെഎം സിസി ഉപദേശക സമിതി വൈസ് ചെയർമാനുമായ ഡോ.പിഎ ഇബ്രാഹിം ഹാജിയുടെ നാമധേയത്തിൽ ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സോഷ്യൽ എക്സലൻസ് അവാർഡ് ലഭിച്ച എഴുത്തു കാരനും കഥാകൃത്തുമായ പ്രൊഫ.എംഎ റഹ് മാന് അവാർഡ് തുകയായി കിട്ടിയ കാൽ ലക്ഷം രൂപ ബെള്ളൂര ടുക്കയിൽ എൻവിസാജ് നിർമിച്ച ആറു വീടുകളിൽ ഒന്നിൽ താമസിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതനായ ഷംസുദ്ദീൻ്റെ ഉപജീവനത്തിന് നൽകി.[www.malabarflash.com]


ശാരീരിക വെല്ലുവിളി നേരിടുന്ന ശംസുദ്ദീന് ഉപജീവനത്തിന് വേണ്ടി വീടിനോട് ചേർന്ന് എൻവിസാജ് കടമുറിയും നിർമിച്ചു നൽകിയിരുന്നു. എന്നാൽപണമില്ലാത്തതിനാൽ കടയിൽ സാധനം നിറക്കാൻ സാധിച്ചില്ല. ഈ പ്രയാസം മനസിലാക്കിയാണ് എംഎ റഹ് മാൻ അവാർഡ് തുക ഷംസുദ്ദീന് നൽകാൻ തീരുമാനിച്ചത്. മാങ്ങാട് ടൗണിൽ നടന്ന അവാർഡ് ദാന വേദിയിൽ വെച്ച്എൻവിസാജ് മാനേജിംഗ് ട്രസ്റ്റി ഹസൻ മാങ്ങാടിന് കാൽ ലക്ഷം രൂപയുടെ ചെക്ക് എം എ റഹ് മാൻ കൈമാറി.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി നൽകുന്ന സഹായ ധനം ജില്ലാ മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ് മാ ൻ എൻവിസാജ് പാലിയേറ്റീവ് വളണ്ടിയർ മൊയ്തീൻ പൂവടുക്കക്ക് കൈമാറി.

രാജ് മോഹൻ ഉണ്ണിത്താൻ എംപി,എകെ എം അഷ്റഫ് എംഎൽഎ, ഉദുമ മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എബി ഷാഫി,

ഉദുമ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് കാപ്പിൽ കെബി എം ഷരീഫ്,ജനറൽ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി,ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡൻ്റ് റഷീദ് ഹാജി കല്ലിങ്കാൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments