NEWS UPDATE

6/recent/ticker-posts

പഠിച്ച അതേ സ്‌കൂളില്‍ മൂന്ന് പതിറ്റാണ്ടോളം സേവനം; ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജയന്തി ടീച്ചര്‍ വിരമിക്കുന്നു

ഉദുമ: പഠിച്ച സ്കൂളിൽ മൂന്ന് പതിറ്റാണ്ടോളം അധ്യാപികയാവാൻ അവസരം കിട്ടിയ മികവോടെയാണ്‌ ജയന്തി അശോകൻ വിരമിക്കുന്നത്.ഏപ്രിൽ 30ന് ഉദുമ ഗവ. ഹയർസെക്കന്ററി സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ സീനിയർ അസിസ്റ്റന്റ് ആയിട്ടാണ് വിരമിക്കുന്നത്.[www.malabarflash.com]


1981ൽ ഇതേ സ്കൂളിൽ നിന്നാണ് എസ്.എസ്. എൽ. സി. പാസായത്. ബിഎഡ്ഡ്ന് ശേഷം പാലക്കുന്ന് അംബിക ആർട്സ് കോളേജിൽ അധ്യാപന വൃത്തിയ്ക്ക് തുടക്കമിട്ടു. വിവിധ സ്കൂളുകളിൽ ജോലി ചെയ്ത് 1992 മുതൽ ഉദുമയിൽ രസതന്ത്രം അധ്യാപികയായി ജോലി ചെയ്തു .

പഠിച്ച സ്കൂളിൽ തന്നെ അധ്യാപികയാവാനും തന്റെ ഗുരുക്കന്മാരുടെ സഹപ്രവർത്തകയാവാനും സാധിച്ച മികവിനോടൊപ്പം ഏറെ നല്ല അനുഭവങ്ങളുമായാണ് ജയന്തി ഉദുമ സർക്കാർ ഹയർ സെക്കന്ററി സ്കൂളിന്റെ പടിയിറങ്ങുന്നത്.
ഉദുമ തെക്കേക്കര 'ശ്രീഅമൃത'ത്തിൽ പി.വി.അശോക് കുമാറിന്റെ ഭാര്യയാണ്. അമൃതയും ശ്രീഹരിയും മക്കൾ.

Post a Comment

0 Comments