NEWS UPDATE

6/recent/ticker-posts

യുഎഇയിലെ ഈദ് ആഘോഷങ്ങൾക്ക് പടക്കങ്ങൾ ഉപയോ​ഗിക്കുന്നതിന് വിലക്ക്; ലംഘിച്ചാൽ ഒരു വർഷം തടവും 1,00,000 ദിർഹം പിഴയും

അബുദാബി: യുഎഇയിലെ താമസക്കാർ ഈദ് അൽ ഫിത്തറിന് തയ്യാറെടുക്കുമ്പോൾ പടക്കങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി ദുബൈ പോലീസ്.[www.malabarflash.com]

ഉപയോഗിക്കുന്നതായോ വ്യാപാരം ചെയ്യുന്നതായോ കണ്ടെത്തിയാൽ തടവും 100,000 ദിർഹം പിഴയും ലഭിക്കും. ആഘോഷവേളയിൽ പൊതുജന സുരക്ഷയ്ക്കായി പടക്ക വ്യാപാരം നടത്തുന്ന വിൽപനക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് വിലക്കാനും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി.

ആയുധങ്ങൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ, സൈനിക ഉപകരണങ്ങൾ, അപകടകരമായ വസ്തുക്കൾ എന്നിവയിൽ വ്യാപാരം, ഇറക്കുമതി എന്നിവ കുറ്റകരമാക്കുന്ന 2019-ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 17-ന് കീഴിലാണ് നിയമലംഘകർക്ക് ഒരു വർഷത്തെ തടവും കൂടാതെയോ അല്ലാതെയോ 100,000 ദിർഹം പിഴയും ചുമത്തും. വീട്ടിലോ പൊതു സ്ഥലങ്ങളിലോ തീപിടുത്തം ഉണ്ടാകാതിരിക്കാൻ കുട്ടികളെ പടക്കം പൊട്ടിക്കുന്നതിൽ നിന്ന് തടയണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

Post a Comment

0 Comments