NEWS UPDATE

6/recent/ticker-posts

കൊലക്കേസ് പ്രതി മരിച്ച സംഭവം; കാറിടിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

തിരുവനന്തപുരം: ചാക്കയില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയതാണന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കാരാളി അനൂപ് വധക്കേസ് പ്രതി സുമേഷാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]


കഴിഞ്ഞ ദിവസം രാത്രി ചാക്ക ബൈപ്പാസിലായിരുന്നു സുമേഷിനെ പരുക്കേറ്റ് റോഡരികില്‍ കണ്ടെത്തിയത്. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന സുമേഷ് കാറിടിച്ച് മരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹന അപകടമെന്ന വിലയിരുത്തലിലാണ് പോലീസ് ആദ്യം കേസെടുത്തത്. എന്നാല്‍ ഇയാള്‍ കൊലക്കേസ് പ്രതിയാണെന്നറിഞ്ഞ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് അപകടമരണമല്ലെന്ന് കണ്ടെത്തിയത്.

ചാക്കയിലെ ബാറില്‍ നിന്നും സുമേഷും മറ്റൊരു സംഘവും തമ്മില്‍ വാക് തര്‍ക്കവും അടിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സുമേഷിനെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം. സുമേഷിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി.

Post a Comment

0 Comments