NEWS UPDATE

6/recent/ticker-posts

നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​സ്​​ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (57) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി ക​റു​ത്തേ​ട​ത്ത് വീ​ട്ടി​ൽ ഷം​ഷീ​ർ (32), നെ​ല്ലി​ക്കു​ത്ത് ഒ​ലി​പ്രാ​ക്കാ​ട് പ​തി​യ​ൻ​തൊ​ടി​ക വീ​ട്ടി​ൽ അ​ബ്ദു​ൽ മാ​ജി​ദ് (26) എ​ന്നി​വ​രെ​യാ​ണ് മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.[www.malabarflash.com]


കൗ​ൺ​സി​ല​റെ ത​ല​ക്ക​ടി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പി​ച്ച ഒ​ന്നാം​പ്ര​തി ശു​ഹൈ​ബ് എ​ന്ന കൊ​ച്ചു ഒ​ളി​വി​ലാ​ണ്. മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്.

സം​ഭ​വ​​ശേ​ഷം ര​ക്ഷ​പ്പെ​ട്ട മാ​ജി​ദി​നെ പാ​ല​ക്കാ​ട്ടു​നി​ന്ന്​ തി​രി​ച്ചു​വ​രു​മ്പോ​ഴും ഷം​ഷീ​റി​നെ പ​ട്ടാ​മ്പി മു​തു​മ​ല​യി​ൽ പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ പാ​ണ്ടി​ക്കാ​ട്ട്​ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യി മൂ​ന്നു​പേ​രാ​ണ് കൗ​ൺ​സി​ല​റെ ആ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്.

ഇ​തി​ൽ ഒ​രു ബൈ​ക്ക് പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന രാ​ത്രി 12.45 മു​ത​ൽ ഒ​ന്നാം പ്ര​തി​യു​ടെ ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​യാ​ളെ തേ​ടി പോ​ലീ​സ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ്​ പ​യ്യ​നാ​ട് താ​മ​ര​ശ്ശേ​രി​യി​ലെ പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ മാ​റി ചെ​റു​റോ​ഡി​ൽ വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​ത്​ സം​ബ​ന്ധി​ച്ച് ഇ​രു​സം​ഘ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ത​ർ​ക്ക​വു​മു​ണ്ടാ​യ​ത്. 

ഡി​വൈ.​എ​സ്.​പി പി.​എം. പ്ര​ദീ​പ്, സി.​ഐ​ക്ക് പു​റ​മെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘാം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ സു​ലൈ​മാ​ൻ, എം. ​ഗി​രീ​ഷ്, അ​നീ​ഷ് ചാ​ക്കോ, പി. ​മു​ഹ​മ്മ​ദ്‌ സ​ലീം, ഐ.​കെ. ദി​നേ​ഷ്, പി. ​ഹ​രി​ലാ​ൽ ആ​ർ. ഷ​ഹേ​ഷ്, തൗ​ഫീ​ഖ് മു​ബാ​റ​ക്, കെ. ​സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അതെ സമയം നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിന്‍റെ മരണത്തിലേക്ക് നയിച്ചത് കനമുള്ള ആ‍യുധം കൊണ്ട്​ തലക്കേറ്റ അടിയാണെന്ന് പോലീസ്. തലക്കടിച്ചയാളെ പിടികൂടാത്തതിനാൽ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം എന്താണെന്ന് വ്യക്തമായിട്ടില്ല. തലയോട്ടി തകർന്ന നിലയിലായിരുന്നു. ഇടതുനെറ്റിയിലും മുറിവേറ്റിരുന്നു. കനമുള്ളതും മൂർച്ചയേറിയതുമായ കരിങ്കല്ല് ഉപയോഗിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

Post a Comment

0 Comments