Top News

സൈക്കിൾ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു ആ രക്ഷപ്പെടൽ; പുതിയ സൈക്കിളും ബോധവൽക്കരണവും നൽകി വ്യാപാരികൾ...

തളിപ്പറമ്പ്: കുറുമാത്തൂർ ചൊറുക്കളയിൽ സംസ്ഥാനപാതയിലുണ്ടായ സൈക്കിൾ അപകടത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും സൈക്കിൾ പൂർണമായി തകർന്ന വിദ്യാർഥിക്കു പുതിയ സൈക്കിളും ബോധവൽക്കരണവും നൽകി വ്യാപാരികൾ.[www.malabarflash.com]

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണി ഷാദു റഹ്മാന് പുതിയ സൈക്കിൾ നൽകിയത്. ഇത്തരം അപകടങ്ങൾ നൽകുന്നത് ധീരതയുടെ സന്ദേശമല്ലെന്നും മുന്നറിയിപ്പാണെന്നും ചടങ്ങിൽ ബോധവൽക്കരണ സന്ദേശം നൽകിയ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ.രത്നകുമാർ പറഞ്ഞു.

ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡിവൈഎസ്പി രത്നകുമാറും ദേവസ്യ മേച്ചേരിയും ചേർന്ന് ഷാദു റഹ്മാന് സൈക്കിൾ കൈമാറി. അപകടത്തിൽ ഷാദു റഹ്മാന്റെ സൈക്കിൾ കെഎസ്ആർടിസി ബസ് കയറി പൂർണമായി തകർന്നിരുന്നു. 2 ദിവസം മുൻപ് വാങ്ങിയ സൈക്കിളാണ് അപകടത്തിൽപ്പെട്ടത്.

ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ബാസിത്, ചെങ്ങളായി യൂണിറ്റ് പ്രസിഡന്റ് കെ.സുരേന്ദ്രൻ, കുറുമാത്തൂർ യൂണിറ്റ് പ്രസിഡന്റ് മുസ്തഫ, സിഎച്ച്എം സ്കൂൾ പ്രധാനാധ്യാപകൻ മുസ്തഫ, ഐ.ദിവാകരൻ, വി.താജുദ്ദീൻ, ടി.ജയരാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post