Top News

ആംബുലൻസിൽ കയറി രോഗിയെ പരിശോധിച്ചു; ഡോ. കഫീൽ ഖാനെതിരെ കേസ്

അനുവാദമില്ലാതെ ആംബുലൻസിൽ കയറി വനിതാ രോഗിയെ പരിശോധിച്ചതിന് ഡോ. കഫീൽ ഖാനെതിരെ കേസ്. സമാജ്‌വാദി പാർട്ടി എം.എൽ.സി സ്ഥാനാർഥിയും പീഡിയാട്രീഷ്യനുമാണ് കഫീൽഖാൻ.[www.malabarflash.com]


2017 ആഗസ്തിൽ ഖൊരക്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഓക്സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. 

വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശകനായ കഫീൽഖാൻ നിരന്തരം ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ നിയമനിർമാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഇതോടെയാണ് കഫീൽ വീണ്ടും ചിത്രങ്ങളിൽ നിറയുന്നത്.

ആംബുലൻസ് ഡ്രൈവറുടെ സമ്മതമില്ലാതെ രോഗിയെ പരിശോധിച്ച കഫീൽ ഖാനെതിരെ ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് ​പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാർ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തിയതാണ് കുറ്റം. അതേസമയം, കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് കഫീൽ ഖാൻ ആരോപിക്കുന്നത്.

മാർച്ച് 26നാണ് കേസിനാധാരമായ സംഭവം. ചൊവ്വാഴ്ചയാണ് കേസെടുത്തത്. ബാലുഹാനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡ്രൈവറായ പ്രകാശ് പട്ടേൽ കോട്‌വാലി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ഐ.പി.സി 332, 353 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡിയോറിയ സർക്കിൾ ഓഫീസർ ശ്രേയസ്സ് ത്രിപാതി അറിയിച്ചു.

Post a Comment

Previous Post Next Post